പുതിയ വാര്‍ത്തകള്‍

G.U.P.S.PILICODE ന്റ്റെ ബ്ലോഗിലേക്ക് സ്വാഗതം

Sunday 13 November 2016

ചെറുവത്തൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്രം ക്വിസ്സിൽ ഒന്നാം സ്ഥാനം നേടിയ പാർഥിവ് പ്രകാശ് ദേവാഞ്ജന എന്നിവർ.

കുട്ടികൾ സ്വയം നിയന്ത്രിത ലൈബ്രറിയിൽ 



                                    വിഷൻ 2027   
                                    വികസന സെമിനാർ  നടത്തി.
പിലിക്കോട് യു.പി.സ്‌കൂളിന്റെ നൂറാം വാർഷികം 2027 ആഘോഷിക്കുന്നതിൻറെ മുന്നോടിയായി സ്‌കൂൾ ഏതെല്ലാം രീതിയിൽ മാറിയിരിക്കണം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ വികസന രേഖ ചർച്ച ചെയ്യുന്നതിന് വേണ്ടി യുള്ള വികസന സെമിനാർ 2016 നവംബർ 12 നു.രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കാസർഗോഡ് എം.പി.ശ്രീ.പി.കരുണാകരൻ ഉദ്‌ഘാടനം ചെയ്തു.പിലിക്കോട് ഗ്രാമപഞ്ചയാത് പ്രസിഡന്റ് ശ്രീ.ടി.വി.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ടി.വി.രവീന്ദ്രൻ വിദ്യാഭ്യാസ വികസന രേഖ അവതരിപ്പിച്ചു.തുടർന്ന് കെ.ദാമോദരൻ ,കെ.നാരായണൻ.എം.മഹേഷ്‌കുമാർ.എം.വി.ചന്ദ്രൻ.എം.നാരായണൻ എം.വി.നാരായണൻ, പിവി.പ്രഭാകരൻ,പ്രീതി.കെ.മുരളീകൃഷ്ണ എന്നിവർ സംസാരിച്ചു.പി.ടി.എ.പ്രസിഡന്റ്,പി.സുധാകരൻ സ്വാഗതം പറഞ്ഞു.സി.വി.ഗോവിന്ദൻ നന്ദിയും പറഞ്ഞു.

ചർച്ചകൾക്ക് ശേഷം വിദ്യാഭ്യാസ വികസന സമിതിയുടെ രൂപീകരണവും നടന്നു.

സെമിനാറിൽ സ്‌കൂൾ ലീഡർ മുരളീകൃഷ്ണ സംസാരിക്കുന്നു.