പുതിയ വാര്‍ത്തകള്‍
Sunday 13 November 2016
വിഷൻ 2027
വികസന സെമിനാർ നടത്തി.
പിലിക്കോട് യു.പി.സ്‌കൂളിന്റെ നൂറാം വാർഷികം 2027 ആഘോഷിക്കുന്നതിൻറെ മുന്നോടിയായി സ്‌കൂൾ ഏതെല്ലാം രീതിയിൽ മാറിയിരിക്കണം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ വികസന രേഖ ചർച്ച ചെയ്യുന്നതിന് വേണ്ടി യുള്ള വികസന സെമിനാർ 2016 നവംബർ 12 നു.രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കാസർഗോഡ് എം.പി.ശ്രീ.പി.കരുണാകരൻ ഉദ്‌ഘാടനം ചെയ്തു.പിലിക്കോട് ഗ്രാമപഞ്ചയാത് പ്രസിഡന്റ് ശ്രീ.ടി.വി.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ടി.വി.രവീന്ദ്രൻ വിദ്യാഭ്യാസ വികസന രേഖ അവതരിപ്പിച്ചു.തുടർന്ന് കെ.ദാമോദരൻ ,കെ.നാരായണൻ.എം.മഹേഷ്‌കുമാർ.എം.വി.ചന്ദ്രൻ.എം.നാരായണൻ എം.വി.നാരായണൻ, പിവി.പ്രഭാകരൻ,പ്രീതി.കെ.മുരളീകൃഷ്ണ എന്നിവർ സംസാരിച്ചു.പി.ടി.എ.പ്രസിഡന്റ്,പി.സുധാകരൻ സ്വാഗതം പറഞ്ഞു.സി.വി.ഗോവിന്ദൻ നന്ദിയും പറഞ്ഞു.
ചർച്ചകൾക്ക് ശേഷം വിദ്യാഭ്യാസ വികസന സമിതിയുടെ രൂപീകരണവും നടന്നു.
വികസന സെമിനാർ നടത്തി.
പിലിക്കോട് യു.പി.സ്‌കൂളിന്റെ നൂറാം വാർഷികം 2027 ആഘോഷിക്കുന്നതിൻറെ മുന്നോടിയായി സ്‌കൂൾ ഏതെല്ലാം രീതിയിൽ മാറിയിരിക്കണം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ വികസന രേഖ ചർച്ച ചെയ്യുന്നതിന് വേണ്ടി യുള്ള വികസന സെമിനാർ 2016 നവംബർ 12 നു.രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കാസർഗോഡ് എം.പി.ശ്രീ.പി.കരുണാകരൻ ഉദ്‌ഘാടനം ചെയ്തു.പിലിക്കോട് ഗ്രാമപഞ്ചയാത് പ്രസിഡന്റ് ശ്രീ.ടി.വി.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ടി.വി.രവീന്ദ്രൻ വിദ്യാഭ്യാസ വികസന രേഖ അവതരിപ്പിച്ചു.തുടർന്ന് കെ.ദാമോദരൻ ,കെ.നാരായണൻ.എം.മഹേഷ്‌കുമാർ.എം.വി.ചന്ദ്രൻ.എം.നാരായണൻ എം.വി.നാരായണൻ, പിവി.പ്രഭാകരൻ,പ്രീതി.കെ.മുരളീകൃഷ്ണ എന്നിവർ സംസാരിച്ചു.പി.ടി.എ.പ്രസിഡന്റ്,പി.സുധാകരൻ സ്വാഗതം പറഞ്ഞു.സി.വി.ഗോവിന്ദൻ നന്ദിയും പറഞ്ഞു.
ചർച്ചകൾക്ക് ശേഷം വിദ്യാഭ്യാസ വികസന സമിതിയുടെ രൂപീകരണവും നടന്നു.
സെമിനാറിൽ സ്‌കൂൾ ലീഡർ മുരളീകൃഷ്ണ സംസാരിക്കുന്നു. |
Saturday 17 September 2016
ഓണം മലയാളികളുടെ മഹോത്സവം
ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണത്തിന് മലയാള മണ്ണിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേൽപ്പേകി കൊണ്ടാണ് മലയാളികൾ ഓണം കൊണ്ടാടുന്നത് ..
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷംതിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം.അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.
അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെപേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം'ചെയ്‌തവൻ എന്നാണ്. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു.എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്തമഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെസ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു.വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെഅദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
Monday 15 August 2016
2016 AGUST 15 ഇന്ത്യ യുടെ എഴുപതാം സ്വാതന്ത്രദിനാഘോഷം വിപുലമായ പരിപാടികളോടെ ജി.യു.പി.സ്കൂൾ; പിലിക്കോട് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9 .30 നു അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പതാകയുയർത്തി.തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം പിലിക്കോട് ഗ്രാമപഞ്ചായത് പ്രസിഡണ്ട് ശ്രീ.ടി.വി.ശ്രീധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു .പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.പ്രകാശ് പി.എം.അധ്യക്ഷത വഹിച്ചു.ശ്രീമതി വിപഞ്ചിക.(പഞ്ചായത് അംഗം ),മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി.പ്രീതി,,സീനിയർ അസിസ്റ്റന്റ് ശ്രീമതി.ഗീതാര്തനം എന്നിവർ ആശംസകൾ അർപ്പിച്ചു.സ്‌കൂൾ ലീഡർ മുരളീകൃഷ്ണ നന്ദിയും പറഞ്ഞു.യോഗത്തിൽ വെച്ച് മൂന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലെ വിവിധ കഴിവുകൾ പ്രകടിപ്പിച്ച കുട്ടികൾക്ക് വിവിധവ്യക്തികൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.കഴിഞ്ഞ വര്ഷം എൽ.എസ് .എസ് ,യു.എസ് .എസ് .നേടിയ കുട്ടികളെ അനുമോദിച്ചു.തുടർന്ന് ദേശഭക്തി ഗാനങ്ങൾ സ്വാതന്ത്രദിന പ്രസംഗം ലഘു നാടകങ്ങളും ഉണ്ടായി പിന്നീട് പായസ വിതരണവും നടന്നു.
Friday 12 August 2016
വിവിരസാങ്കേതിക വിദ്യകള്‍ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും അതിനൊത്ത് പുനക്രമീകരിക്കേണ്ടതുണ്ട്. വിദ്യാലയങ്ങളെ ഏറ്റവും മികവുറ്റ രീതിയില്‍ അതിന് തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃക്കരിപ്പൂര്‍ എം.എല്‍.എയായിരുന്ന ശ്രീ.കെ.കുഞ്ഞിരാമന്‍ നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും സ്മാര്‍ട്ട് ക്ലാസ് റൂം നല്‍കിയത്.
ജി.യു.പി.സ്കൂൾ പിലിക്കോടിന് അനുവദിച്ച മൾട്ടിമീഡിയ ക്ലാസ് റൂമിന്റെ ഉദ്‌ഘാടനം ബഹു. എം.എൽ.എ. ശ്രീ.രാജഗോപാലൻ എം.നിർവഹിച്ചു.
ശ്രീ. എം.രാജഗോപാലൻ എം.എൽ.എ സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുന്നു.
|
ആശംസകൾ -ശ്രീമതി.വിപഞ്ചിക |
ആശംസകൾ -ശ്രീ.ദാമോദരൻ സ്റ്റാന്റിംഗ് കമ്മിറ്റി. |
സ്കൂൾ ഡയറിയുടെ പ്രകാശനം മുൻ.തൃക്കരിപ്പൂർ എം.എൽ.എ ശ്രീ.കെ.കുഞ്ഞിരാമൻ നിർവഹിക്കുന്നു.
|
Monday 1 August 2016
Monday 20 June 2016
Subscribe to:
Posts (Atom)