പുതിയ വാര്‍ത്തകള്‍

G.U.P.S.PILICODE ന്റ്റെ ബ്ലോഗിലേക്ക് സ്വാഗതം

Thursday, 18 August 2016






ചിങ്ങം 1 കർഷക ദിനം സ്‌കൂളിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു..മികച്ച കർഷകനായ ശ്രീ തമ്പാൻ അവർകളെ ഹെഡ്മാസ്റ്റർ പൊന്നാടയണിയിച്ചു ആദരിച്ചു ചടങ്ങിൽ പി.ടി.എ .പ്രസിഡന്റ് സുധാകരൻ അധ്യക്ഷത വഹിച്ചു.. പൂവിടലിനു ആരംഭം കുറിച്ച് കൊണ്ട് സ്‌കൂളിൽ പൊതുവായ  ഒരു പൂക്കളം കുട്ടികളുടെ നേത്രുത്വത്തിൽ നിർമിച്ചു.



Tuesday, 16 August 2016

Monday, 15 August 2016

2016 AGUST 15  ഇന്ത്യ യുടെ എഴുപതാം സ്വാതന്ത്രദിനാഘോഷം വിപുലമായ പരിപാടികളോടെ ജി.യു.പി.സ്കൂൾ; പിലിക്കോട് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9 .30 നു അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പതാകയുയർത്തി.തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം പിലിക്കോട് ഗ്രാമപഞ്ചായത് പ്രസിഡണ്ട് ശ്രീ.ടി.വി.ശ്രീധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു .പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.പ്രകാശ് പി.എം.അധ്യക്ഷത വഹിച്ചു.ശ്രീമതി വിപഞ്ചിക.(പഞ്ചായത് അംഗം ),മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി.പ്രീതി,,സീനിയർ അസിസ്റ്റന്റ് ശ്രീമതി.ഗീതാര്തനം എന്നിവർ ആശംസകൾ അർപ്പിച്ചു.സ്‌കൂൾ ലീഡർ മുരളീകൃഷ്ണ നന്ദിയും പറഞ്ഞു.യോഗത്തിൽ വെച്ച് മൂന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലെ വിവിധ കഴിവുകൾ പ്രകടിപ്പിച്ച കുട്ടികൾക്ക് വിവിധവ്യക്തികൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.കഴിഞ്ഞ വര്ഷം എൽ.എസ് .എസ് ,യു.എസ് .എസ് .നേടിയ കുട്ടികളെ അനുമോദിച്ചു.തുടർന്ന് ദേശഭക്തി ഗാനങ്ങൾ സ്വാതന്ത്രദിന പ്രസംഗം ലഘു നാടകങ്ങളും ഉണ്ടായി പിന്നീട് പായസ വിതരണവും നടന്നു.

















Friday, 12 August 2016

      വിവിരസാങ്കേതിക വിദ്യകള്‍ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും അതിനൊത്ത് പുനക്രമീകരിക്കേണ്ടതുണ്ട്. വിദ്യാലയങ്ങളെ ഏറ്റവും മികവുറ്റ രീതിയില്‍ അതിന്   തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃക്കരിപ്പൂര്‍ എം.എല്‍.എയായിരുന്ന ശ്രീ.കെ.കുഞ്ഞിരാമന്‍ നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും സ്മാര്‍ട്ട് ക്ലാസ് റൂം നല്‍കിയത്. 

       ജി.യു.പി.സ്കൂൾ  പിലിക്കോടിന് അനുവദിച്ച  മൾട്ടിമീഡിയ ക്ലാസ് റൂമിന്റെ ഉദ്‌ഘാടനം ബഹു. എം.എൽ.എ. ശ്രീ.രാജഗോപാലൻ എം.നിർവഹിച്ചു.

ശ്രീ. എം.രാജഗോപാലൻ  എം.എൽ.എ  സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുന്നു.

ആശംസകൾ -ശ്രീമതി.വിപഞ്ചിക 

ആശംസകൾ  -ശ്രീ.ദാമോദരൻ സ്റ്റാന്റിംഗ് കമ്മിറ്റി.

       സ്കൂൾ ഡയറിയുടെ പ്രകാശനം മുൻ.തൃക്കരിപ്പൂർ എം.എൽ.എ ശ്രീ.കെ.കുഞ്ഞിരാമൻ നിർവഹിക്കുന്നു.